ദേശീയ തലത്തില്‍ എന്തുകൊണ്ട് കോണ്ഗ്രസും അവരുടെ മുന്നണിയും തോറ്റു?

എന്തായാലും ഇലക്ഷന്‍ റിസള്‍ട്ടുകള് ‍ വന്ന സ്ഥിതിയ്ക്ക് ഇനി ഒരു അവലോകനം ആകാം.ദേശീയ തലത്തില്‍ എന്തുകൊണ്ട് കോണ്ഗ്രസും അവരുടെ മുന്നണിയും തോറ്റു? ഇതിവിടെ എഴുതി പിടിപ്പിച്ചതു കൊണ്ട് നേതാക്കന്മാര്‍ വായിച്ച് പ്രബുദ്ധരായി അടുത്ത തവണ പൊളിച്ചടുക്കും എന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ല..എന്നാലും ചില സത്യങ്ങള്‍ വിളിച്ചു പറയാതിരിക്കാന്‍ ആകില്ലല്ലോ..

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ഇലക്ഷന്‍ ജയിച്ചു വരണമെങ്കില്‍ അനേകം കടമ്പകള്‍ കടന്നേ പറ്റൂ.അത്തരം ചില കടമ്പകളെ കുറിച്ചും അത് കോണ്ഗ്രസ് കൈകാര്യം ചെയ്ത രീതികളെ കുറിച്ചും ഒന്ന്‍ വിശകലനം ചെയ്തു നോക്കാം.പ്രധാനമായും ഇവയെ ഏഴായി തിരിക്കാം.

  1. തിരഞ്ഞെടുപ്പു കാലത്ത് ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന പ്രശ്നം/വാഗ്ദാനം
  2. ലീഡർഷിപ്പ് അഥവാ നേതൃത്വപാഠവം
  3. സ്ഥാനാർത്ഥികള്‍
  4. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്രവർത്തന രീതി
  5. മറ്റു കക്ഷികളെ ഒപ്പം നിർത്താനുള്ള കഴിവ്
  6. പണം, അധികാരം
  7. മീഡിയ മാനെജ്മെന്റ്

തിരഞ്ഞെടുപ്പു കാലത്ത് ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന പ്രശ്നം/വാഗ്ദാനം

കഴിഞ്ഞ ഗവർമെന്റിന്റെ കാലത്തുണ്ടായ നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ ഉപകാരമാണോ ഉപദ്രവമാണോ എന്ന്‍ പോലും പലർക്കും മനസ്സിലായിരുന്നില്ല…പ്രത്യേകിച്ചും ഇതുമായി ഒന്നും ബന്ധമില്ലാത്ത ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങള്ക്ക്്. എന്നാല്‍ അതിന്റെ നിജ സ്ഥിതി പുറത്തു കൊണ്ടു വരാനോ അതൊരു ചർച്ചയാക്കാനോ കൊണ്ഗ്രസ്സിനു സാധിച്ചില്ല.റഫാല്‍ പോലൊരു തുരുപ്പു ചീട്ടു വീണു കിട്ടിയിട്ടു പോലും, അത് ഉപയോഗിക്കാന്‍ കഴിഞ്ഞുമില്ല. റഫാല്‍ എന്ന്‍ കേട്ടിട്ട് പോലും കാണില്ല മധ്യപ്രദേശിലെയും,രാജസ്ഥാനിലെയും,മഹാരാഷ്ട്രയിലെയും സാധാരണ ജനക്കൂട്ടം! എന്നാല്‍ പുൽവാമ ഭീകരാക്രമണത്തില്‍ തുടങ്ങി, ദേശീയ സുരക്ഷ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു വികാരതരംഗം മെനെഞ്ഞെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.മോഡി എന്ന വ്യക്തിയുടെ പ്രഭാവത്തിനൊപ്പം ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷി ദേശ സുരക്ഷക്കായി നില കൊള്ളുന്നു എന്ന പ്രതീതി അവര്‍ മനോഹരമായി സാധാരണക്കാരുടെ കുടുംബകൂട്ടായ്മകളിലൂടെ എത്തിച്ചു. ശൌചാലയം പോലുള്ള, ഒരു ഉത്തരേന്ത്യക്കാരന്റെ ദൈനംദിന പ്രശ്നങ്ങളെ മീഡിയ സ്ട്രാറ്റജികള്‍ ഉപയോഗിച്ച് പർവതീകരിച്ചതിലൂടെ, ഇന്ധന വിലവർധന പോലുള്ള പ്രശ്നങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോയി. റിസർവ് ബാങ്ക് അടക്കമുള്ള ഏജന്സികളുടെ പ്രവര്ത്തനത്തില്‍ കൈ കടത്തി ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ ശതമാനം എത്രയാണെന്നത് പോലും ആർക്കും ശരിയായി കണ്ടുപിടിക്കാന്‍ പറ്റാത്ത തരത്തിലേക്ക് ഗവര്മെ്ന്റ് സംവിധാനങ്ങളെ ഭരണപാർട്ടി ശരിയായി ഉപയോഗിച്ചു.

ലീഡർഷിപ്പ് അഥവാ നേതൃത്വപാഠവം

ഏതൊരു പ്രസ്ഥാനത്തിന്റെയും വളർച്ച അതിന്റെ നേതാവിനെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസമോ, ഭാഷകള്‍ ഉപയോഗിക്കാനുള്ള കഴിവോ ഒന്നുമല്ല ഈ നേതൃത്വപാഠവം.അത് സ്വന്തമായി പല കാര്യങ്ങളും തുടങ്ങാനും,അത് ചെയ്ത് കാണിക്കാനും,അതുവഴി ഒരുപാട് ആളുകളെ തന്റെ ഫോളോവേഴ്സ് ആക്കി മാറ്റാനുമുള്ള കഴിവാണ്. അതിന് ആളുകളെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന രീതികള്‍,സംസാരം,ഊര്ജ്ജം എല്ലാം ആവശ്യമാണ്‌. ദേശീയ തലത്തില്‍ അതിനാല്‍ തന്നെ രാഹുല്‍, മോഡിയെ പോലെ മറ്റുള്ളവരെ സ്വാധീനിക്കാന്‍ മാത്രം ശേഷിയുള്ള ഒരു നേതാവല്ല എന്നു കാണാം. രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം കോണ്ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രശ്നവും ഈ ശക്തമായ നേതൃത്വം ആയിരുന്നു. നരസിംഹ റാവു, മന്മോാഹന്‍ സിംഗ് എന്നിങ്ങനെയുള്ള അക്കാദമീഷ്യന്സ്‍ ആയിരുന്നു ഇന്ത്യ ഭരിച്ചത്.അവരൊന്നും തന്നെ ആളുകളെ ആകർഷിക്കുന്ന, ആജ്ഞാശക്തിയുള്ള നേതാക്കന്മാരായിരുന്നില്ല.അതിനാല്‍ തന്നെ കൊണ്ഗ്രസിന്റെ ശക്തിദുർഗങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടു.നല്ല നേതാക്കന്മാര്‍ ഇല്ലാതിരുന്ന സംസ്ഥാനങ്ങളില്‍ അവരെ വാർത്തെടുക്കാനോ, നല്ല നേതാക്കന്മാര്‍ ഉള്ളിടത്ത് അവരെ ഒപ്പം നിർത്താനോ ഇവർക്കൊന്നും കഴിഞ്ഞില്ല.അങ്ങനെ കോണ്ഗ്രിസില്‍ നിന്ന്‍ തൃണമൂലും,വൈ.എസ്.ആറും ഒക്കെയുണ്ടായി..വേറെ കുറെ പേര്‍ മറ്റു പാര്ട്ടികളിലേക്ക് ചേക്കേറി.

എന്നാല്‍ മോഡിയാകട്ടെ വളരെ വ്യക്തമായി തന്റെ ഇമേജ് ബില്ഡി ങ്ങ് നടത്തിക്കൊണ്ടെയിരുന്നു. ധരിക്കുന്ന വസ്ത്രത്തില്‍, നടക്കുന്ന രീതിയില്‍, ക്യാമറ ആങ്കിളില്‍, പ്രസംഗങ്ങളില്‍ ഒക്കെ തന്റെ ബ്രാന്ഡ്ന അദ്ദേഹം നിർമ്മിച്ചെടുത്തു. പിന്നീട് നെഗറ്റീവ് പബ്ലിസിറ്റി പോലും പോസിറ്റീവ് ആകുന്ന രീതിയില്‍ ഈ ഇമേജ് ബില്ഡിങ്ങ് അദ്ദേഹത്തെ സഹായിച്ചതായി കാണാം.മാത്രമല്ല മോഡി-അമിത് ഷാ കൂട്ടുകെട്ട് ബി.ജെ.പി എന്ന പാർട്ടിയെ മൂക്കുകയറിട്ടു നിയന്ത്രിക്കാന്‍ പോന്ന തരത്തില്‍ ശക്തരാവുകയും ചെയ്തു.ഇത് വളരെ പ്രൊഫഷണല്‍ ആയി നടപ്പിലാക്കി എന്നയിടത്താണ്‌ ബി.ജെ.പി കൊണ്ഗ്രസിനെ ബഹുദൂരം പിന്നിലാക്കുന്നത്.

സ്ഥാനാർത്ഥികള്‍

ശരിയായ സമയത്ത് ശരിയായ സ്ഥാനാർഥിയെ കണ്ടുപിടിക്കുക, അയാളെ തന്നെ നിറുത്തുക എന്നത് ഒരു കലയാണ്‌.കൊണ്ഗ്രസ്സിനു തീരെ വശമില്ലാത്തതായ ഒന്ന്‍.ഇത്തവണ കേരളത്തില്‍ ഒരു പരിധി വരെ കോണ്ഗ്രസ് അത് ശരിയായി ചെയ്തു എന്നതാണ് ഒരേ ഒരു വ്യത്യാസം.ഷീല ദീക്ഷിതിനെയും, അജയ് മാക്കനെയും ഒക്കെ ഡല്ഹി്യില്‍ പരീക്ഷിക്കുമ്പോള്‍ തോല്ക്കു മെന്ന് ഉറപ്പായിട്ടും ഒരഭിപ്രായവും പറയാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയുടെ അവസ്ഥയാണ് കൊണ്ഗ്രസ്സില്‍ ആദ്യം മാറ്റിയെടുക്കേണ്ടത്.പ്രഗ്യ താക്കൂറിനെപ്പോലെ പ്രത്യക്ഷത്തില്‍ തന്നെ വര്ഗീിയത പ്രോത്സാഹിപ്പിക്കുന്ന ഒരാളെ ശക്തമായി എതിരിടാന്‍ പോലും ഒരു സ്ട്രാറ്റജി പ്രയോഗിച്ചതായി കാണുന്നില്ല.
എന്നാല്‍ രാഹുലിനെതിരെ സ്മൃതി ഇറാനി വരുന്നത്, ഈസ്റ്റ് ഡൽഹിയില്‍ ആം ആദ്മിയുടെ അതിഷി മാർലേനക്കെതിരെ ഗൌതം ഗംഭീറിനെ പരീക്ഷിക്കുന്നത്, പത്തനംതിട്ട പോലൊരു മണ്ഡലത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ സുരേന്ദ്രനെ തന്നെ നിറുത്തുന്നത് ഒക്കെ ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷി എത്രമാത്രം ഹോംവർക്ക് ചെയ്തു എന്നതിന്റെ തെളിവുകളാണ്.
അധികാരമോഹവും,കുതികാല്വെവട്ടും ഒരു പരിധിക്ക് അപ്പുറമായാല്‍ ആർക്കും സംഭവിക്കാവുന്ന സ്വാഭാവിക പതനമേ കൊണ്ഗ്രസിന്നും സംഭവിച്ചുള്ളൂ.ബി.ജെ.പിക്ക് ഇത് നല്ലൊരു കേസ് സ്റ്റഡി തന്നെയാണ്.

പ്രവർത്തന രീതി

ഇന്ത്യയുടെ പലഭാഗത്തും പാർട്ടി ദുർബലമായതോടെ,ഇലക്ഷന്‍ സമയത്തു മാത്രം കേൾക്കുന്ന ഒരു പദമായി മാറി കോണ്ഗ്രസ് എന്നത്. ശരിയായ രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ ഉണ്ടാക്കാനോ,പ്രവർത്തി ക്കാനോ, ഒരു സ്ട്രക്ചര്‍ ചെയ്തുള്ള പ്രവര്ത്തനം കാഴ്ച വെക്കാനോ ഒരിടത്തും കൊണ്ഗ്രസിനു സാധിച്ചില്ല.മാത്രമല്ല കോണ്ഗ്രസ്സിന്റെ എല്ലാ പോഷക സംഘടനകളും നോക്കുകുത്തികള്‍ ആകുകയും ചെയ്തു.കെ.എസ്.യു –എന്‍.എസ്.യു എന്നിവയെല്ലാം നാമമാത്രമായി. യുവാക്കളെ ആകർഷിക്കാനുള്ള പരിപാടികള്‍ വളരെ കുറഞ്ഞു.കുട്ടികളില്‍ മതേതരത്വം,സദ്ഭാവന എന്നീ ആശയങ്ങള്‍ എത്തിക്കാന്‍ ഒരു മാർഗവും ഇല്ലാതായി.കോണ്ഗ്രസ് കുടുംബങ്ങളില്‍ നിന്നുള്ള പലരും ഈ ആശയ ദാരിദ്ര്യം മൂലം മറ്റ് ചില്ലകളില്‍ ചേക്കേറി. മാത്രമല്ല കാലം മാറുന്നതിന് അനുസരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചിട്ടയായ പ്രവര്ത്തതനം നടത്താനും കൊണ്ഗ്രസ്സിനു കഴിഞ്ഞില്ല.
എന്നാല്‍ ബിജെപി , ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി, യുവ മോർച്ച , സേവാ ഭാരതി, അക്ഷയ ശ്രീ എന്നിങ്ങനെ ഒരുപാട് വഴികളിലൂടെ ജനങ്ങളെ ഒപ്പം കൂട്ടി. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഹിന്ദുത്വവും, ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ സേവനവും അവര്‍ പതിവാക്കി.പതിയെ ജനമനസുകളില്‍ സ്ഥാനം പിടിച്ചു. അധികാര തൃഷ്ണയുമായി നടന്ന കൊണ്ഗ്രസ്സുകാര്‍ ജനങ്ങളില്‍ നിന്ന്‍ അകലുകയും ചെയ്തു.

മറ്റു കക്ഷികളെ ഒപ്പം നിർത്താനുള്ള കഴിവ്

ഒരു പാർട്ടി യുടെ മൊത്തം പ്ലാനിന്റെ ഭാഗമായിരിക്കണം ഇത്. മാത്രമല്ല ഓരോ സമയത്തുമുള്ള അവരുടെ ഭരണ സ്വാധീനം ഇതില്‍ വലിയ ഘടകവുമാണ്.പക്ഷെ കൊണ്ഗ്രസ്സിനെ പോലെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് തങ്ങളുടെ സ്ട്രാറ്റജിയില്‍ വെള്ളം ചേര്ക്കു ന്ന വേറൊരു പാർട്ടിയെ കാണാനാകില്ല. ഉത്തവാദിത്തം ഇല്ലായ്മയുടെയും കാര്യങ്ങള്‍ മുന്കൂട്ടി ഗണിക്കാന്‍ കഴിയാത്തതിന്റെയും അനന്തരഫലം കൂടിയാണിത്. ആം ആദ്മി, എസ് പി-ബി.എസ്.പി, ജെ.ഡി-യു അങ്ങനെ ഒരു സംസ്ഥാനത്തിലും ഉണ്ടായിരുന്ന സാദ്ധ്യതകള്‍ പരിശോധിക്കുന്നതില്‍ ഉണ്ടായ പിഴവിന് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. വെറും വികാരത്തിന്റെ പുറത്തു മാത്രമല്ല സ്ട്രാറ്റജികള്‍ രൂപവത്കരിക്കേണ്ടത്.
സ്വന്തമായി ജയ സാധ്യത ഉണ്ടായിട്ടും, ശിവസേന,എ.ഐ.എ.ഡി.എം.കെ പോലുള്ള കക്ഷികൾക്ക് അർഹിച്ച പ്രാധാന്യം നല്കി് മുന്നോട്ടു പോകുന്ന ബി.ജെ.പിയുടെ ദീര്‍ഘവീക്ഷണം കോണ്ഗ്രസ് തിരിച്ചു കൊണ്ടുവന്നേ പറ്റൂ.1960ല്‍ കാമാരാജിനെപ്പോലുള്ള കിങ്ങ് മേക്കർമാര്‍ ഉണ്ടായിരുന്ന പാർട്ടി യാണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്നോർക്കണം.

പണം /അധികാരം

സ്വാതന്ത്ര്യം നേടിയത് മുതല്‍ നില നിന്ന കോണ്ഗ്രസ് ഭരണത്തിന് ഒരു കാരണം അവര്‍ നേടിയ അധികാരവും പിന്നീട് വന്ന പണവും കൂടിയാണ്. അധികാരം ഓർഗാനിക്ക് ആയി ആളെ കൂട്ടുമ്പോള്‍,പണം ഇനോർഗാനിക്ക് ആയി ആളെ കൂട്ടാന്‍ സഹായിക്കും. പക്ഷെ അധികാരവും പ്രതാപവും നഷ്ടപ്പെട്ടതോടെ പല സ്ഥലങ്ങളിലും പ്രചാരണത്തിന് പോലും കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോയി കോണ്ഗ്രസ്. മാത്രമല്ല തങ്ങളുടെ അധികാരം ഉപയോഗിച്ച് പരമ്പരാഗതമായി ചേര്ത്ത് നിർത്തിയിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തെയും അവര്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ബി.ജെ.പി ഓരോ ഗവർമെന്റ് ഡിപ്പാര്ട്ട്മേ ന്റുകളിലും തങ്ങളുടേതായ പോയിന്റുകള്‍ ഉണ്ടാക്കിയെടുത്ത് വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി. ഗവർമെന്റ് സംവിധാനങ്ങള്‍ അവര്ക്ക് ചേരുന്ന തരത്തില്‍ ഒരുക്കിയെടുത്തു.

മീഡിയ മാനെജ്മെന്റ്

ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും ശ്രദ്ധിക്കേണ്ട മേഖലകളില്‍ ഒന്നാണിത്. തങ്ങളുടെ ആശയങ്ങള്‍ ശരിയായി ജനങ്ങളില്‍ എത്തിക്കാനും,അവരില്‍ നിന്ന്‍ ഫീഡ്ബാക്ക് എടുക്കാനും മറ്റു പാര്ട്ടി ക്കാര്‍ ഇതൊന്നും ചെയ്യാതിരിക്കാനും വേണ്ടി മീഡിയയെ മാനേജ് ചെയ്യുന്ന പരിപാടിയാണിത്. മോഡിയടക്കം ഓരോ സ്ഥനാര്തിയുടെയും ഇമേജ് ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യധാര മീഡിയകള്ക്ക് വലിയ പങ്കുണ്ട്.പാർട്ടികള്‍ കോർപ്പറേറ്റ് ഹൌസുകള്‍ ആയി മാറുന്നതോടെ മീഡിയകള്‍ അവരുടെ വാലാട്ടികള്‍ ആകുന്നത് സ്വാഭാവികം.അവിടെയും പണം തന്നെയാണ് തുരുപ്പു ഗുലാന്‍. ഒപ്പം സോഷ്യല്‍ മീഡിയ പോലെ രാജ്യത്തിന്റെ ഭാവി നിര്ണുയിക്കാന്‍ പോന്ന ലക്ഷങ്ങള്‍ ഉള്ള പ്ലാറ്റ്ഫോമുകളെ പ്രൊഫഷണല്‍ ആയി നിയന്ത്രിക്കാന്‍ ചട്ടം കെട്ടുക കൂടി ചെയ്‌താല്‍ പൂർണമായി. ബി.ജെ.പി എന്ന രാഷ്ട്രീയകക്ഷി എത്ര ഭംഗിയായി ആണത് ചെയ്തത് എന്ന്‍ എന്നറിയാന്‍ തമിഴ്നാട്ടിലെ നമോ വാര്യേഴ്സിന്റെ (NAMO WARRIORS) കാര്യം മാത്രം എടുത്താല്‍ മതി. തമിഴ്നാട്ടില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ തമിഴ് സംസാരിക്കുന്ന പതിനായിരം പേരെയാണ് ബി.ജെ.പി ഓണ്‍ലൈന്‍ ഹണ്ടിലൂടെ തിരഞ്ഞെടുത്തത്. ഓരോ സംസ്ഥാനത്തും ഇത്തരത്തില്‍ ചിട്ടയായ പ്രവര്ത്തതനത്തിലൂടെ ഓരോ വോട്ടറിന്റെ മനസ്സിലും തങ്ങളുടെ സന്ദേശം എത്തിക്കുന്നതില്‍ കാണിച്ച ഈ മിടുക്കും കൂടിയാണ് ബി.ജെ.പിയുടെ ഈ വിജയത്തിനു കാരണം. എന്നാല്‍ കോണ്ഗ്രസ് ഐ.ടി. സെല്‍ ആകട്ടെ ഗ്രൂപ്പ് കളിച്ചും, സ്ഥാനങ്ങള്‍ വിഭജിച്ചും പാർട്ടി്യുടെ നാശത്തിന് ആക്കം കൂട്ടി.
പക്ഷെ പലരും പറയുന്ന പോലെ കോണ്ഗ്രസ് ഇപ്പോഴും ചത്തിട്ടില്ല. കാരണം കോണ്ഗ്രസ് പാര്ട്ടി ഓരോ ഭാരതീയന്റെയും മനസ്സിലെ വികാരമാണ്, നൈർമല്യമാണ്. അഴിമതിയുടെ കറ പുരളാതെ,സേവനത്തിന് പുതിയ അർഥങ്ങള്‍ നല്കി., കഴിവുള്ള-ആത്മാർഥതയുള്ളവരെ കണ്ടെത്തി കൂടെ കൂട്ടി, ശരിയായ സ്ട്രക്ചര്‍ ഉണ്ടാക്കി മുന്നോട്ടു പോയാല്‍ ഇനിയും പറന്നുയരും –ഒരു ഫീനിക്സ് പക്ഷിയായി

Leave a Reply

Your email address will not be published. Required fields are marked *