അച്ഛന് കരള്‍ പകുത്തുനല്‍കി 19 കാരി: ഭയത്തെ മറികടന്ന കരുത്തുറ്റ വനിത

കടുത്ത കരൾ രോഗം പിടിപെട്ട അച്ഛന് കരള്‍ പകുത്തുനല്‍കി 19കാരി. രോഗം മൂർഛിച്ചതിനെ തുടർന്ന്
തന്റെ അച്ഛന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ സാധിക്കൂ എന്നറിഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ പോലും നിൽക്കാതെ രാഖി ഉറപ്പിച്ചു. തന്റെ കരളിന്റെ 65 ശതമാനവും അച്ഛന് പകുത്തുനല്‍കാന്‍.

കൊൽക്കത്തയിലെ ചില ഡോക്ടർമാർ പരാജയപ്പെട്ടതിനെ തുടർന്ന് തന്റെ ഇളയ സഹോദരിയും കൂട്ടി രാഖി തന്റെ പിതാവിനെ ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജിയില്‍ പ്രവേശിപ്പിക്കുന്നത്. വെറും19 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി തന്റെ അച്ഛനായി കരളിന്റെ 65 ശതമാനം സംഭാവന ചെയ്യാൻ യാതൊരു മടിയോ പേടിയോ കൂടാതെ സമ്മതിച്ചത് അവിടുത്തെ ഡോക്ടർമാരെ ചെറുതായൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

Rakhi Dutta With her Father

അനുയോജ്യമായ കരളിന് വേണ്ടി അലയാന്‍ രാഖി വീട്ടുകാരെ അനുവദിച്ചില്ല. താനുള്ളപ്പോള്‍ മറ്റൊരാള്‍ എന്തിനെന്നായിരുന്നു അവളുടെ ചോദ്യം. ശസ്ത്രക്രിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് രാഖിയെ ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയപ്പോഴും അവളുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായ രാഖിയെ പ്രകീര്‍ത്തിക്കുകയാണ് ലോകം.

എല്ലാരും ഭയത്തോടെ മടിച്ചു നിൽക്കാറുള്ള ഇത്തരം സാഹചര്യം എത്ര ധൈര്യത്തോടും പക്വതയോടുമാണ് ഈ കുട്ടി നേരിടുന്നത്. ഈ ചെറുപ്രായത്തിലേ അവൾ ഭയത്തെ കീഴടക്കിയിരിക്കുന്നു. നമ്മൾ വിശ്വസിക്കുന്ന ‘ഇംപോസിബിൾ’ എന്ന വാക്ക്, രാഖിയുടെ നിഘണ്ടുവിൽ ഇല്ലാത്തതു പോലെ ” അവളുടെ അച്ഛനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു.

പെൺകുട്ടികൾ ഭാരമാണെന്നും, വീടിന് ഗുണമില്ലാത്തവരാണെന്നും, പഠിപ്പിച്ചിട്ട് കാര്യമില്ലെന്നും, കാര്യങ്ങൾ നടക്കണമെങ്കിൽ ആൺകുട്ടികൾ തന്നെ വേണമെന്നും പറയുന്ന ആളുകൾക്ക് രാഖി ഒരു മറുപടിയാണ്.
സ്ത്രീയാണ്, മകളാണ്, മാതൃകയാണ്, സത്രീയായ് പിറന്നവർക്കെല്ലാം അഭിമാനമാണ്….
ഹൃദയത്തിൽ തട്ടിയ അഭിവാദ്യങ്ങൾ !

Leave a Reply

Your email address will not be published. Required fields are marked *