പഠിച്ചു നേടിയതാണ് പൊരുതി നേടിയതാണ് – PK ബിജു

കേരളത്തില്‍ ആകെ രണ്ട് സംവരണ മണ്ഡലങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ആലത്തൂര്‍ മണ്ഡലം. പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനര്‍നിര്‍ണയിച്ചാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. 2009 മുതൽ തുടർച്ചയായ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയാണ് ഇവിടെ വിജയംകണ്ടത്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ പ്രതിനിധാനം ചെയ്ത പഴയ ഒറ്റപ്പാലം മണ്ഡലത്തിന് പകരമായി 2009-ലാണ് ആലത്തൂർ സംവരണമണ്ഡലം നിലവിൽ വന്നത്.

പി കെ ബിജുവിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം:

കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ്
ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്
കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു
പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകി

എനിക്ക് ഒരു മകളുണ്ട്
അഖില എന്നാണ് പേര്
നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്
നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം
മകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹം

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ
എന്റെ അച്ഛൻ മാത്രമായിരുന്നു

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു

പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ

ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്

ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം

പഠിച്ചു നേടിയതാണ്
പൊരുതി നേടിയതാണ്
തലമുറകൾ പകർന്നു നൽകിയതാണ്
അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം…

Leave a Reply

Your email address will not be published. Required fields are marked *