എന്റെ വോട്ട് ശശിതരൂരിന് – സംവിധായകന്‍ സനൽ കുമാർ ശശീധരൻ

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് തലസ്ഥാന നഗരത്തില്‍ നടക്കുന്നത്. രണ്ടുവട്ടം തിരുവനന്തപുരത്തെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിച്ച ശശീതരൂരും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനും തമ്മില്‍ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

Image may contain: 2 people, people sitting

സംവിധായകന്‍ സനൽ കുമാറിന്റെ പൂർണ രൂപം

സാധാരണഗതിയിൽ ഒരു നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥി ആ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുക. എന്നാൽ തെരെഞ്ഞെടുക്കപ്പെടുന്ന നിയോജക മണ്ഡലത്തെയോ ആ സംസ്ഥാനത്തെയോ എന്നല്ല രാജ്യത്തെ തന്നെ ലോകത്തിനു മുന്നിൽ പ്രതിനിധീകരിക്കാനുള്ള പ്രവർത്തന പരിചയവും സാമർത്ഥ്യവും അവസരവും ഒന്നിച്ചുവരുന്ന ഏതാനും സ്ഥാനാർത്ഥികൾ മത്സരിക്കുന്ന അപൂർവം ചില മണ്ഡലങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. അത്തരത്തിലൊരു മണ്ഡലമാണ് തിരുവനന്തപുരം. ശശിതരൂർ ഒരു മണ്ഡലത്തിന്റെ മാത്രം സ്ഥാനാർത്ഥിയല്ല അദ്ദേഹം രാജ്യത്തിന്റെ സ്ഥാനാർത്ഥിയാണ്. തിരുവനന്തപുരം ഒരു വെറും ലോക്സഭാമണ്ഡലമല്ല, അത് കേരളത്തിന്റെ തലസ്ഥാനമാണ് . കേരളം രാജ്യത്തിന്റെ അഭിമാനമാണെന്ന് നമ്മളെല്ലാം നാഴികയ്ക്ക് നാൽ‌പത് വട്ടം പറയുന്നതുമാണെന്ന് ഓർക്കുക. ശശിതരൂരിനെ പ്രതിനിധിയായി തെരെഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക എന്ന ചരിത്ര വിഡിത്തം തിരുവനന്തപുരം ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അദ്ദേഹത്തെ തോൽ‌പിക്കാൻ കോൺഗ്രസിന്റെ തന്നെ ഏതൊക്കെയോ നേതാക്കൻമാർ ചരടുവലിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ സഹതാപം തോന്നുന്നുണ്ട്. ചരടുവലിക്കുന്നവർ വലിക്കട്ടെ തിരുവനന്തപുരത്തെ വോട്ടർമാർ ശശിതരൂരിന്റെ വിജയം ഉറപ്പാക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ വോട്ട് എന്തായാലും ശശിതരൂരിനാണ്. വിജയാശംസകൾ Shashi Tharoor!

Leave a Reply

Your email address will not be published. Required fields are marked *