കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, വരാതിരിക്കാൻ സന്തോഷ് പണ്ഡിതിനാവില്ലല്ലോ

അട്ടപ്പാടിയിൽ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്.

പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും,വിഷുക്കണിയും, കൈനീട്ടവും, പുത്തനുടുപ്പുമായി ഒരു വിഷുക്കാലം കൂടി. എല്ലാവരും വിഷുക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കുമ്പോൾ ഇത്തവണയും പതിവ് തെറ്റിക്കാതെ സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിൽ എത്തി, അട്ടപ്പാടിയിൽ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി തന്നെ. ശാരീരികമായ് തീ൪ത്തും അവശത അനുഭവിക്കുന്ന, തീ൪ത്തും തള൪ന്നു കിടക്കുന്ന നിരവധി ആളുകളെ അദ്ദേഹം സന്ദർശിക്കുകയും ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

Image may contain: 4 people, people smiling, people sitting

പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതൽ എല്ലാവർഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്. കഴിഞ്ഞ വിഷുവിന് അട്ടപ്പാടിയിൽ കുടിവെള്ളം കിട്ടാതെ നട്ടം തിരിഞ്ഞ അഗളി നക്കുപ്പതി ഊരു നിവാസികൾക്കു കൈനീട്ടമായി കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റർ ടാങ്ക് രണ്ടിടങ്ങളിൽ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഓണവും അട്ടപ്പാടിയിലെ ആദിവാസി ഊരിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *