ട്രെയിനിൽ ഡോറിനു സമീപം നിന്ന് യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക

ട്രെയിനിൽ ഡോറിനു സമീപം നിന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടിട്ടുള്ള മൊബൈൽ മോഷണ കേസുകൾ ദിനംപ്രതി കൂടുകയാണ്. ബാംഗ്ലൂർ നഗരത്തിൽ ഈ വർഷം ഇതുവരെ മോഷണം പോയത് നൂറിലധികം മൊബൈൽ ഫോണുകളാണ്.

ബാംഗ്ലൂരിൽ നിന്നും നാട്ടിലോട്ടുള്ള ട്രെയിൻ യാത്രക്കിടെ തനിക്കു നേരെ നടന്ന മോഷണ ശ്രമത്തിന്റെ ഫോട്ടോ സഹിതം മലയാളി യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ബാംഗ്ലൂർ ബാനസവാടിക്കും യെശ്വന്ത്പൂരിനും ഇടയിൽ വെച്ചാണ് മോഷണ ശ്രമം നടന്നത് .

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം:

3.5.2019 monday special ട്രെയിനിൽ 14.5. 2019 tuesday ഏകദേശം 1 മണിക്ക് ബാംഗ്ലൂർ Banaswadi ക്കും yeswantapur നും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ ഡോറിന്റെ അടുത്ത് നിക്കുമ്പോ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരിൽ നിന്നും കേട്ടിരുന്നുവെങ്കിലും അതൊന്നും ഓര്മയില്ലാതെ പുറത്തു എന്തോ കണ്ടപ്പോൾ അത് ഫോട്ടോ എടുക്കാനായി ഡോറിന്റെ അടുത്ത് പോയതായിരുന്നു… അന്നേരം പുറത്തു നിന്നുള്ള മൂന്നാല് ചെക്കന്മാരിൽ ഒരുവൻ നല്ല ഒരു വടി കൊണ്ട് എന്റെ മൊബൈൽ ലക്ഷ്യമാക്കി അടിക്കുന്നു… ഭാഗ്യത്തിന് മൊബൈലിൽ കൊണ്ടില്ല… but കഴുത്തിൽ നല്ലൊരു അടി കൊണ്ടു 😪…?മൊബൈൽ തട്ടിപറിക്കൽ ആയിരുന്നു അവന്മാരുടെ ഉദ്ദേശം .. soo….. ഇതുപോലുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ ഡോർ ന്റെ അടുത്ത് നിക്കുമ്പോ ശ്രദിക്കുക കൂട്ടുകാരെ..

Leave a Reply

Your email address will not be published. Required fields are marked *