രാജൂ… നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; ഇന്ദ്രജിത്ത്

തന്‍റെ സഹോദരന്‍റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ വ്യാഴാഴ്ച തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി തുടങ്ങി ഒരു വലിയ താരനിര തന്നെയെത്തുന്നുണ്ട്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *