തിയേറ്ററുകളെ ഇളക്കിമറിച്ച് മധുരരാജ! മധുരരാജ മാസ്സല്ല കൊലമാസ്സ്

മധുരരാജ മാസ്സല്ല കൊലമാസ്സാണ്. ഏറെ കാത്തിരിപ്പിന് ശേഷം മധുരരാജ തിയേറ്ററുകളിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിൽ പറയുന്നത് പോലെ ട്രിപ്പിൾ സ്ട്രോങ്ങിൽ ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരേ പോലെകാണാവുന്ന അവധിക്കാല ആഘോഷചിത്രം തന്നെയാണ് മധുരരാജ.

‘പോക്കിരിരാജ’യേക്കാൾ മേക്കിംഗിൽ മികവു പുലർത്തുന്ന ചിത്രമാണ് ‘മധുരരാജ’. ഒമ്പതു വർഷം കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങളുടെയെല്ലാം ഗുണവശങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ വൈശാഖ്.

പോക്കിരിരാജയിൽ പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിക്കൊപ്പമെങ്കിൽ മധുരരാജയിൽ അത് തമിഴ് താരം ജയ് ആണ് . നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, അനുശ്രീ, ഷംന കാസിം, രേഷ്മ അന്ന രാജന്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒരു മദ്യ ദുരന്തത്തിനെ സംബന്ധിക്കുന്ന നരേഷനോടെ തുടങ്ങുന്ന ചിത്രം ചിരിപ്പിച്ചും കയ്യടിപ്പിച്ചും കണ്ണു നനയിപ്പിച്ചുമെല്ലാം ഓരോ സീനിലും പ്രേക്ഷകരെ കൂടെ നടത്തുന്ന മമ്മൂട്ടി എന്ന താരം തന്നെയാണ് ‘മധുരരാജ’യുടെ ഹൈലൈറ്റ്. ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ.

പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *