ഒരു എഴുത്തുകാരന് പറയേണ്ട പൊളിറ്റിക്സ് പറയാൻ ഒറ്റ സീൻ മതിയാകും. ആ ഒറ്റ സീനിന്റെ രോമാഞ്ചത്തിന് വേണ്ടി ഈ സിനിമ രണ്ടാമതും കാണാം

എഴുതിയത്: Shan Paal: CPC Group

ദിലീഷ് പോത്തന്റെ ഏറ്റവും അവസാനത്തെ അഭിമുഖത്തിൽ, ഇറക്കുന്ന സിനിമ റിയൽ ആകണം എന്നു പറഞ്ഞാൽ, അത് ഇറങ്ങുന്ന കാലഘട്ടത്തിനെ അതായത് നൂറ് കൊല്ലം കഴിഞ്ഞാലും 2017ൽ കേരളം ഇങ്ങനെ ആയിരുന്നു എന്ന് വ്യക്തമായി കാണിക്കുന്നത് ആകണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ നോക്കിയാൽ 2019ലെ ഏറ്റവും സത്യസന്ധമായ സിനിമ ഇഷ്‌കാണ്. ഏറ്റവും കൃത്യമായും, വ്യക്തമായും അത് ‘ 2019 ‘ എന്ന വർഷത്തെ ഓരോ കഥാപാത്രങ്ങളിൽ കൂടിയും സാഹചര്യങ്ങളിൽ കൂടിയും സ്‌ക്രീനിൽ കാണിച്ചിരിക്കുന്നു.

ഇഷ്‌കിലെ ഷെയ്ൻ അവതരിപ്പിച്ച നായകൻ ഇന്നത്തെ കാമുകന്റെ എല്ലാ ചേഷ്ടകളും, സ്വഭാവങ്ങളും, അതിലുപരി കാമുകന്മാരുടെ ഇൻസെക്യൂരിറ്റികളുടെയും പ്രതിനിധിയാണ്. നായികയാകട്ടെ, അവളുടെ പ്രതികരണങ്ങളാകട്ടെ ഇന്നത്തെ ഒരുപാടൊരുപാട് കാമുകിമാരുടെ റെപ്രെസെന്റെറ്റിവ് ആണ്. ചെറിയ സീനുകളിൽ വന്നു പോകുന്ന – മകന്റെ പ്രണയത്തെ അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്ന അമ്മയും, വുഡ്ബിയെ കാണാൻ ചമ്മലുകൾ ഇല്ലാതെ ആങ്ങളയ്ക്കൊപ്പം പോകുന്ന പെങ്ങളും അടുത്തെങ്ങും ഇത്ര സിംപിൾ ആയി മലയാള സിനിമയിൽ കാണിച്ചിട്ടില്ല.

പ്രകടങ്ങളിൽ എടുത്തു പറയേണ്ടത് ഷൈൻ ടോം ചാക്കോയെയും , ജാഫർ ഇടുക്കിയെയും, ലിയോണയെയുമാണ്. അവരെക്കുറിച്ചു എന്ത് പറഞ്ഞാലും കഥയുടെ ഗതി കൂടി പറയേണ്ടി വരുമെന്നതിനാൽ അവർക്ക് കയ്യടി കൊടുത്തു മാറ്റി നിർത്തുന്നു.

ഒരു എഴുത്തുകാരന് പറയേണ്ട പൊളിറ്റിക്സ് പറയാൻ ഒരുപാട് വലിച്ചു വാരിയുള്ള ഡയലോഗ്സ് ഒന്നും എഴുതേണ്ട കാര്യമില്ല, ഒറ്റ സീൻ മതിയാകും. ആ ഒറ്റ സീനിന്റെ രോമാഞ്ചത്തിന് വേണ്ടി ഈ സിനിമ രണ്ടാമതും കാണാം

Leave a Reply

Your email address will not be published. Required fields are marked *