അത്ഭുതങ്ങൾ അവസാനിക്കുന്നില്ല! മോഹൻലാൽ സംവിധാന രംഗത്തേക്കും കടക്കുന്നു.

നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ മലയാളികളുടെ പ്രിയതാരം മോഹൻലാൽ സംവിധായകനാകുന്നു. നടനവൈഭവം കൊണ്ടു ഏവരെയും വിസ്മയിപ്പിച്ച മോഹൻലാൽ ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിലേക്കും. അതെ, മലയാളികളുടെ പ്രിയതാരം ഇനി സംവിധായകനായും രംഗത്തെത്തുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തൻ്റെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Image result for mohan lal

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. “കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം”- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.

ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയുടെ സംവിധായകന്‍ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം പങ്കുവയ്ച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചു. അതൊരു മിത്ത് ആയിരുന്നു. ഒരു മലബാര്‍ തീരദേശത്ത് ബറോസ്സ്- ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍). വാസ്‌കോഡഡാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്.

എനിക്ക് ഒരു ലോക സിനിമ ചെയ്യാനാണിഷ്ടം എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ… ഈ സിനിമയില്‍ ബറോസ്സായി അഭിനയിക്കുന്നതും ഞാന്‍ തന്നെ. മോഹൻലാൽ ബ്ലോഗില്‍ കുറിച്ചു.

Image result for mohan lal

Leave a Reply

Your email address will not be published. Required fields are marked *